സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം കേന്ദ്രത്തിനും ലക്ഷങ്ങൾ പൊടിച്ചുള്ള കോൺക്ലേവ് കേരളത്തിലും.

സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം കേന്ദ്രത്തിനും ലക്ഷങ്ങൾ പൊടിച്ചുള്ള കോൺക്ലേവ് കേരളത്തിലും.
Sep 13, 2024 07:27 PM | By PointViews Editr



തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോൺക്ലേവ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്നാട്, കർണാടക, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും വിഷയ വിദഗ്ദ്ധരുടെയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രസ്തുത വിഷയം 16-ാം ധനകാര്യ കമ്മിഷന് മുമ്പാകെ ഉന്നയിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 280 നിർവചിച്ചിരിക്കുന്ന നീതി ആയോഗിന്റെ ചുമതല, അതിവിപുലമായ പരിഗണനാ വിഷയങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.


കേന്ദ്ര സർക്കാർ ഈടാക്കുന്ന സർചാർജുകളുടെയും സെസുകളുടെയും വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്കയുണ്ട്. ഇത് ഇപ്പോൾ മൊത്ത നികുതി വരുമാനത്തിന്റെ 20 ശതമാനം വരും. സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളുടെ ഡിവിസിവ് പൂളിൽ ഉൾപ്പെടുത്തിയതിനാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ കുറവുണ്ടാകുന്നതിലേക്ക് നയിച്ചു, ഈ പ്രവണത 16-ാം ധനകാര്യ കമ്മീഷൻ പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്രത്തിന്റെ നികുതി അധികാരങ്ങളും സംസ്ഥാനങ്ങളുടെ ചെലവ് ബാധ്യതകളും തമ്മിലുള്ള നിരന്തരമായ സാമ്പത്തിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. നിലവിലെ നികുതി വിതരണം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ആവശ്യമാണ്.


അസന്തുലിതാവസ്ഥ മികച്ച രീതിയിൽ പരിഹരിക്കുന്നതിന് നിലവിലെ വിതരണത്തിൽ നിന്ന് 50 ശതമാനം വരെ വർദ്ധിപ്പിക്കണമെന്നതും നികുതിയുടെ അറ്റവരുമാനത്തിന്റെ ഉയർന്ന വിഹിതം വേണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി ആവർത്തിച്ചു. ഇത് പുതിയ ആവശ്യമല്ല, മറ്റ് സംസ്ഥാനങ്ങൾ മുൻ കമ്മീഷനുകൾക്ക് മുമ്പാകെ ഇത് ഉന്നയിച്ചിട്ടുണ്ട്. വർഷങ്ങളായി കേരളത്തിന്റെ നികുതി വിഹിതം കുറയുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ സൂചകങ്ങൾ എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കേണ്ടതുണ്ട്.


വികസനത്തിന്റെ വ്യത്യസ്ത തലങ്ങൾ കണക്കിലെടുത്ത് കൂടുതൽ സന്തുലിത സമീപനം കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നു. ദേശീയ മുൻഗണനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലെ ഘടകങ്ങൾക്കായി കർശനമായ വ്യവസ്ഥകളോടെ ഫണ്ടുകൾ നൽകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.


തമിഴ്നാട്ടിലെ രാജമന്നാർ കമ്മിറ്റി, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം, 1983-ലെ മുഖ്യമന്ത്രിമാരുടെ കോൺക്ലേവ് എന്നിവ സർകാരിയ കമ്മീഷനെ നിയമിക്കുന്നതിന് കാരണമായി. രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തിക ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് അർത്ഥവത്തായ ശുപാർശകൾ നൽകിക്കൊണ്ട് ഈ പാരമ്പര്യം തുടരേണ്ടതുണ്ട്.


16-ാം ധനകാര്യ കമ്മീഷനു മുമ്പാകെ അവതരിപ്പിക്കാനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ കോൺക്ലേവിന്റെ ചർച്ചകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്നാട് ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനകാര്യ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ സംബന്ധിച്ചു. ഡോ. അരവിന്ദ് സുബ്രഹ്‌മണ്യൻ പ്രത്യേക പ്രഭാഷണം നടത്തി.


തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽ കെ അതീഖ്, തമിഴ്നാട് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ടി ഉദയചന്ദ്രൻ, പഞ്ചാബ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിൻഹ, മുൻ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, നാലാം സംസ്ഥാന ധന കമ്മീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, സാമ്പത്തിക വിദഗ്ധരായ പ്രൊഫ. പ്രഭാത് പട്നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, പതിനാലാം ധനകാര്യ കമ്മീഷൻ അംഗങ്ങളായ ഡോ. സുദിപ്തോ മണ്ഡൽ, ഡോ. എം ഗോവിന്ദ റാവു, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഡി കെ ശ്രീവാസ്തവ, റാം മനോഹർ റെഡ്ഡി, റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, ഡോ. പിനാകി ചക്രവർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, സിഡിഎസ് ഡയറക്ടർ ഡോ. സി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഏക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഫെല്ലൊ ഡോ. രാഖി തിമോത്തി തുടങ്ങിയവർ സെഷനുകളിൽ പങ്കെടുത്തു.

സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് അർഹമായ സാമ്പത്തിക വിതരണം അനിവാര്യം - ധന മന്ത്രിമാരുടെ കോൺക്ലേവ്

സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ആവശ്യപ്പെട്ടു. ഇതിനായി യോജിച്ച പ്രവർത്തനങ്ങൾ നടത്താനും കേന്ദ്ര ധനകാര്യ കമ്മീഷനുമായി ചർച്ചകൾ തുടരുകയും ചെയ്യും


വിഭവ വിതരണത്തിലെ പുരോഗതിയിൽ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകാതെയുള്ള വിഭവ കൈമാറ്റം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. അസമത്വം കുറയ്ക്കാനുള്ള ഭരണഘടനയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം കുറക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങൾക്ക് ധനവിഹിതം കുറക്കുന്നതിലൂടെ പുരോഗതിയും കാര്യക്ഷമതയും കുറയുന്ന സാഹചര്യമുണ്ട്. പുനർവിതരണത്തിന് പരിധി നിശ്ചയിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ അംഗീകരിക്കാനും കേന്ദ്രം തയാറാകണം.


കേന്ദ്രത്തിനുള്ള സംസ്ഥാനങ്ങളുടെ നികുതി സംഭാവനകൾ കൃത്യമായി കണക്കാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ജിഎസ്ടി വഴി സംഭാവന ചെയ്യുന്നതിന്റെ 60 ശതമാനം എങ്കിലും തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ബാക്കി 40 ശതമാനം പുനർവിതരണം ചെയ്യാവുന്നതാണ്. പകരമായി, പ്രകടനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തുല്യമായ വിതരണം ഉറപ്പാക്കാനുള്ള ഏകകങ്ങൾ ഉപയോഗിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു


സംസ്ഥാനങ്ങൾ ഏറ്റെടുക്കുന്ന സാമൂഹിക, വികസന പദ്ധതി ചെലവുകളും നമുക്ക് ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു. കേന്ദ്ര സർക്കാരിനെ അപേക്ഷിച്ച് മൊത്തം ചെലവിന്റെ വലിയ പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. സംസ്ഥാനങ്ങൾക്ക് മതിയായ വിഭവങ്ങൾ സ്വരൂപിക്കാൻ കഴിയാതെ വരുമ്പോൾ സുസ്ഥിരമല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നു.


ജിഎസ്ടി നിലവിൽ വന്നത് ഒരു സുപ്രധാന പരിഷ്‌കാരമാണെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം അപകടകരമായ അവസ്ഥയിലാക്കി. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് അവസാനിച്ചതിനാൽ ഇത് വളരെ രൂക്ഷമാണ്. പഞ്ചാബ്, പ്രാഥമികമായി കാർഷിക സംസ്ഥാനമായതിനാൽ ജിഎസ്ടിക്ക് മുമ്പുള്ള വരുമാന അടിത്തറയിൽ കുത്തനെ ഇടിവ് നേരിട്ടു. 16-ാം ധനകാര്യ കമ്മീഷൻ സമഗ്രമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. പഞ്ചാബിന് പ്രതിവർഷം 20,000 കോടി രൂപയുടെ വരുമാന നഷ്ടം ഇന്ന് നേരിടേണ്ടിവരുന്നു.


കേന്ദ്രം സംസ്ഥാനങ്ങളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ടതുൾപ്പെടെ അർഹമായ വിവിധ കുടിശികകൾ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്. ഇത് ദീർഘകാലത്തേക്ക് തുടർന്നാൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷിയെ സാരമായി ബാധിക്കും. ഒരു അതിർത്തി സംസ്ഥാനമെന്ന നിലയിൽ പഞ്ചാബ് ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സവിശേഷമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്.


സംസ്ഥാനങ്ങളുടെ ന്യായമായ ധന വിഹിതം നേടിയെടുക്കാൻ കോൺക്ലേവ് സഹായകരമാകും. ഇത് സംഘടിപ്പിച്ചതിനും ആതിഥ്യത്തിനും കേരള സർക്കാരിനോടുള്ള നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു


വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം തുടങ്ങിയ സാമൂഹിക വികസനവും പൊതു സേവനങ്ങളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങളെ ഏൽപ്പിച്ചിരിക്കുമ്പോൾ, വരുമാനം സൃഷ്ടിക്കുന്നതിനുള്ള അധികാരത്തിന്റെ ഭൂരിഭാഗവും യൂണിയൻ നിലനിർത്തുന്ന അവസ്ഥയാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന് തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു അഭിപ്രായപ്പെട്ടു.


സെസ്സുകളും സർചാർജുകളും ഏർപ്പെടുത്തിയതിനാൽ ഫലപ്രദമായ ധന വിഹിതത്തിലെ വിഭജനം സാധ്യമാകാതെ പോയി. അതേസമയം, കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് സംസ്ഥാനങ്ങൾ ഉയർന്ന വിഹിതം നൽകുന്നതും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.


തമിഴ്‌നാടിനെ പോലെ വികസനത്തിൽ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളേറെയാണ്. ഒമ്പതാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്ര ധന വിഹിതം 7.931 ശതമാനത്തിൽ നിന്ന് 15-ാം ധനകാര്യ കമ്മീഷനിലെത്തുമ്പോൾ 4.079 ശതമാനമായി കുറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ മേൽ അധിക സാമ്പത്തിക സമ്മർദ്ദം ചെലുത്തുക മാത്രമല്ല, നേട്ടങ്ങൾ കൈവരിക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷിയ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സെസുകളുടെയും സർചാർജുകളുടെയും അമിതമായ ഉപയോഗം പരിമിതപ്പെടുത്തുന്ന സംവിധാനങ്ങൾ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യണ്ടതുണ്ട്.


വിഭവ വിനിയോഗം കാര്യക്ഷമമല്ലാത്ത സംസ്ഥാനങ്ങളിലേക്കുള്ള പുനർവിതരണത്തിന് അമിത പ്രാധാന്യം നൽകുന്നത് മികച്ച പ്രകടനം നടത്തുന്ന പ്രദേശങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തും. പതിറ്റാണ്ടുകളായി പുനർവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും, ദരിദ്ര സംസ്ഥാനങ്ങളിൽ ആഗ്രഹിച്ച തലത്തിലുള്ള വികസനം കൈവരിക്കാനായിട്ടില്ല, ഇത് ധനകാര്യ കമ്മീഷൻ അതിന്റെ സമീപനത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. നീതി പൂർവകവും സന്തുലിതവുമായ ധനവിഹിത വിതരണമാണ് കേന്ദ്ര ഗവൺമെന്റിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു


സാമൂഹിക നീതിക്കുവേണ്ടിയും തുല്യതക്കായുള്ള അന്വേഷണത്തിന്റെ ഭാഗവുമായാണ് കേരള സർക്കാർ സംഘടിപ്പിച്ച കോൺക്ലേവിനെ കാണുന്നതെന്ന് കർണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബേരെ ഗൗഡ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജിഡിപി, നികുതി വരുമാനം, അഭിവൃദ്ധി എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ് കർണാടക. കേന്ദ്ര സർക്കാരിന് സംഭാവന ചെയ്യുന്ന ഓരോ 100 രൂപയ്ക്കും, സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നത് 40 രൂപയാണ്. അതേസമയം ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനവിഹിതം ലഭിക്കുന്ന സാഹചര്യവുമുണ്ട്. തുല്യമായ നികുതി വിഹിതമല്ല മറിച്ച് ന്യായമായ പ്രതിഫലമാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. ജിഎസ്ടി നടപ്പാക്കൽ കർണാടക പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കി. ജിഎസ്ടിക്ക് മുമ്പുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ഏകദേശം 22,000 കോടി രൂപ നഷ്ടപ്പെടുന്നു. കേന്ദ്ര ഗവൺമെന്റ് സെസും സർചാർജുകളും ഉപയോഗിക്കുന്നത് സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഇത് പുനർവിതരണത്തിന് ലഭ്യമായ തുക കുറയ്ക്കുന്നു. സെസും സർചാർജുകളും 5 ശതമാനമായി നിജപ്പെടുത്തണമെന്നും അതിനപ്പുറമുള്ള എന്തും ന്യായം ഉറപ്പാക്കാൻ വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളെ തുല്യമായി പരിഗണിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

The blame for the economic crisis lies with the Center and the conclave Kerala, which has spent lakhs.

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories